Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.
വി.ഇ.അബ്ദുൾ ഗഫൂർ ടേം വ്യവസ്ഥയിലാണ് മന്ത്രിയാകുന്നത് എന്നാണ് സൂചന. രണ്ടര വർഷത്തിന് ശേഷം നിയുക്ത കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും.
അതേസമയം അൽപ സമയത്തിനകം മന്ത്രിമാരുടെ മുഴുവൻ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളത്തിലൂടെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പദത്തിന് പുറമെ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും വി.ഡി. സതീശൻ നേരിട്ട് കൈകാര്യം ചെയ്യും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കും. കെ. മുരളീധരന് വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം) സണ്ണി ജോസഫ് (റവന്യൂ) എ.പി. അനിൽകുമാർ (ആരോഗ്യം) ടി. സിദ്ധിഖ് (വനം), ബിന്ദു കൃഷ്ണ (വനിത,ശിശുക്ഷേമം) ഒ.ജെ. ജനീഷ് (യുവജനക്ഷേമം) സി.പി. ജോൺ (ഗതാഗതം) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ മന്ത്രിമാരുടെ വകുപ്പുകൾ.
നിലവിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഈ പേരുകളും വകുപ്പുകളുമാണ് പൂർണമായും ഉറപ്പിച്ചിട്ടുള്ളത്. ഘടകകക്ഷികളുടെ മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടങ്ങുന്ന പൂർണമായ പട്ടിക രാജ്ഭവന് കൈമാറി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടികയായി. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും.
അതേസമയം മന്ത്രിസഭയുടെ അന്തിമചിത്രം ഉടൻ തെളിയും. മുഖ്യമന്ത്രി വി.ഡി.സതീശൻ ധന, തുറമുഖ വകുപ്പുകൾ വഹിച്ചേക്കും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിച്ചേക്കും. ആരോഗ്യം കെ.മുരളീധരനും എക്സൈസ് എം.ലിജുവിനും ലഭിക്കുമെന്നാണ് സൂചന.
എ.പി.അനിൽ കുമാറിന് ടൂറിസം നൽകിയേക്കും. ചാണ്ടി ഉമ്മന്‍ കായികമോ യുവജനക്ഷേമമോ ലഭിച്ചേക്കും. ഗതാഗതം സി.പി. ജോണിന് നൽകിയേക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമായേക്കും.
കേരള കോൺഗ്രസിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിയായേക്കും. ആദ്യ ടേം അനൂപ് ജേക്കബിന് ലഭിച്ചേക്കും.
Kerala
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ആരോപണം.
അധികാരം ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് കടന്നുവെന്നാണ് എഡിറ്റോറിയലിലെ ആരോപണം. ലീഗിന്റെ മതേതര നിലപാടിനെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കിയെന്നും മുസ്ലിം ലീഗിന്റെ വർഗീയതയെ എതിർത്തതിന് തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
യുഡിഎഫ് അധികാരത്തിലേറും മുൻപ് മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സർക്കാർ കൂട്ട് നിൽക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
ലീഗ് അഭിനയിക്കുന്ന മതേതരം കപട നാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമർശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാർ കലാപം നടന്ന നാട്ടിലാണ് ലീഗ് വളർന്നു പന്തലിച്ചത്. കെ.എം. ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
Kerala
മലപ്പുറം: യുഡിഎഫ് സർക്കാരിൽ മുസ്ലിം ലീഗിനു നാലു മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യത. അതേസമയം അഞ്ചു മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.
അഞ്ചിൽ കൂടുതൽ മന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് പാർട്ടിയിൽ നിർദേശമുണ്ടായെങ്കിലും മുന്നണി നേതൃത്വത്തെ സമ്മർദത്തിലാക്കേണ്ടതില്ലെന്ന നിലപാടിലാണു പാർട്ടി നേതൃത്വം.ആരെല്ലാം മന്ത്രിമാരാകണം എന്നതു സംബന്ധിച്ച് ലീഗിൽ അവസാന വട്ട ചർച്ചകൾ നടക്കുകയാണ്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുള്ളതെന്നാണു സൂചന.
അതേസമയം നാലു മന്ത്രിസ്ഥാനങ്ങൾക്കൊപ്പം ഡെപ്യൂട്ടി സ്പീക്കർസ്ഥാനമോ ചീഫ് വിപ്പ്സ്ഥാനമോകൂടി വേണമെന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്. ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനത്തുണ്ടാകും. മറ്റുള്ളവർ ആരെല്ലാമാണെന്ന് ഇന്നോ നാളെയോ പ്രഖ്യാപിക്കും.
മൂന്നു തവണ എംഎൽഎ ആയ പി.കെ. ബഷീർ സാധ്യതാപട്ടികയിലുണ്ട്. കെ.എം. ഷാജിയെ ആണ് മൂന്നാമതായി പരിഗണിക്കുന്നത്. യുവമുഖം എന്ന നിലയിൽ എൻ. ഷംസുദ്ദീനും സാധ്യതാപട്ടികയിലുണ്ട്. പാലക്കാട്ടുനിന്ന് ഒരു മന്ത്രി വേണമെന്ന ചർച്ചയും ഷംസുദ്ദീനെ പരിഗണിക്കാൻ കാരണമാണ്. അഞ്ചാമതൊരു മന്ത്രിസ്ഥാനം ലഭിച്ചാൽ ആരെ പരിഗണിക്കണമെന്ന ചർച്ച നടക്കുകയാണ്.
കാസർഗോട്ടുനിന്നുള്ള എ.കെ.എം. അഷ്റഫ് പരിഗണനയിലുണ്ട്. കോഴിക്കോട്ടുനിന്നുള്ള എംഎൽഎമാരിൽ ഒരാൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരിൽ ആരു വേണമെന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് നേതൃത്വവുമായുള്ള ചർച്ചയ്ക്കു ശേഷമായിരിക്കും.
Kerala
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ പുതിയ സർക്കാർ രൂപവത്കരണത്തിനുള്ള ചർച്ചകൾ മുസ്ലിം ലീഗിൽ സജീവമായി.
തിങ്കളാഴ്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ മുസ്ലിം ലീഗ് സ്വന്തം മന്ത്രിമാരെ തീരുമാനിച്ചേക്കും. ഇതിനുള്ള സാധ്യതാ പട്ടിക ലീഗ് നേതൃത്വം തയാറാക്കിയതായാണ് സൂചന. പ്രഖ്യാപനം അടുത്ത ദിവസം നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷമുണ്ടാകും.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ മുസ്ലിം ലീഗും ഏറെ സന്തോഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നു ലീഗ് നേതാക്കൾ ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും ലീഗിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താണു ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസ് നേതൃത്വം ലീഗുമായി ചർച്ച നടത്തിയിരുന്നെന്ന് പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലേറെ തവണ കോണ്‍ഗ്രസ് നേതൃത്വം ആരാഞ്ഞിരുന്നതായി തങ്ങൾ പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനം കേരള ജനതയ്ക്കൊപ്പമാണ്. ലീഗും പൂർണമായി അംഗീകരിക്കുന്നു. അടുത്ത അഞ്ചുവർഷക്കാലം ടീം യുഡിഎഫിന്റെ മികച്ച ഭരണമായിരിക്കുമെന്നും സാദിഖലി തങ്ങൾ കൂട്ടിചേർത്തു. മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ വൈകാതെതന്നെ തീരുമാനമുണ്ടാകുമെന്നു തങ്ങൾ വ്യക്താക്കി.
അതേസമയം, വിവാദങ്ങളിലേക്ക് മുസ്ലിംലീഗ് ഇല്ലെന്നും എല്ലാവരും സുഹൃത്തുക്കളാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
ചങ്ങനാശേരി: മുസ്ലിം ലീഗിന് കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഘടകക്ഷികള്‍ പൊതുവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ അനുകൂലിച്ചെങ്കിലും ലീഗാണ് പ്രധാനമായും സമ്മര്‍ദം ചെലുത്തിയത്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ തീരുമാനം എടുക്കാനായിരുന്നെങ്കില്‍ ജനങ്ങളെ എത്രയും കഷ്ടപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു.
ജനാധിപത്യധ്വംസനമാണ് നടന്നിരിക്കുന്നത്. സതീശന് വന്നതില്‍ അല്ല എതിര്‍പ്പ്. തെരഞ്ഞെടുത്ത രീതിയാണ് ശരിയായില്ലെന്ന് പറയുന്നതെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കുമോയെന്ന് ആശങ്ക
വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് മുമ്പും ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ അതുണ്ടായില്ല. ഇത്തവണയും ലീഗിനുതന്നെ വിദ്യാഭ്യാസ വകുപ്പ് കൊടുക്കുമെന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ മറ്റു സമുദായങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന് സംശയിക്കുന്നു. സാമൂഹിക നീതി നടപ്പാവുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശനെ തുടക്കത്തിലേ പൂട്ടാൻ "ലീഗ് കാർഡ്' ഇറക്കി എതിരാളികൾ. കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലീഗ് കാർഡ് ഇറക്കി എതിരാളികളുടെ കടുത്ത ആക്രമണം.
തുടക്കത്തിൽത്തന്നെ സതീശനെ സമ്മർദത്തിലാഴ്ത്താനുള്ള നീക്കമാണ് നടക്കുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതു മുസ്ലിം ലീഗിന്റെ താത്പര്യപ്രകാരമാണെന്നു പറഞ്ഞ് ആദ്യ വെടി പൊട്ടിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ്.
ഇതിനു പിന്നാലെ ബിജെപിയുടെ ഒൗദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സമാന ആരോപണം ഉന്നയിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും റീലുകളും പ്രത്യക്ഷപ്പെട്ടു. ബിജെപി അനുഭാവികൾ ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, ലീഗിന്റെ ആളായി ചിത്രീകരിച്ച് സതീശന്റെ കൈകെട്ടാനുള്ള നീക്കമാണ് എതിരാളികൾ നടത്തുന്നതെന്നു സതീശനെ അനുകൂലിക്കുന്നവർ പറയുന്നു.
102 സീറ്റ് നൽകി വൻ വിജയം സമ്മാനിച്ച ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് ഇത്തരം നീക്കങ്ങൾ. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഏതെങ്കിലും സമുദായത്തിന്റെയോ സംഘടനകളുടെയോ വക്താവായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനെ കേരള ജനത തള്ളിക്കളയുമെന്നും ഇത്തരം പ്രചാരണങ്ങളുമായി ഇറങ്ങുന്നവർ പരിഹാസ്യരാവുകയേയുള്ളെന്നും അവർ കൂട്ടിച്ചേർത്തു.
സുകുമാരൻ നായർക്കു പിന്നാലെ ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം കെ.സി. വേണുഗോപാലിനെ ആവോളം പുകഴ്ത്തിയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവന ഇറക്കിയത്. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള അനിഷ്ടമാണ് ഇതിലൂടെ സൂചിപ്പിച്ചതെന്നു കരുതുന്നു. കേരളത്തിലെ വിജയത്തിന്റെ ക്രഡിറ്റ് മുഴുവൻ കെസിക്ക് അവകാശപ്പെട്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇലക്ഷൻ സമയത്തു തന്നെ സുകുമാരൻ നായരും വെള്ളാപ്പള്ളിയും വി.ഡി. സതീശൻ നയിക്കുന്നതിനുള്ള അതൃപ്തി പല രീതിയിൽ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, വർഗീതയ്ക്കെതിരേ ശക്തമായ നിലപാടുള്ള വി.ഡി ഇത്തരം സമ്മർദങ്ങളെയെല്ലാം അതിജീവിക്കുമെന്നും സാമുദായികശക്തികളുടെ താളത്തിനൊത്തു തുള്ളാൻ അദ്ദേഹത്തെ കിട്ടില്ല എന്നതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സതീശന്റെ അനുയായികൾ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. സതീശന് അനുകൂലമായ നിലപാട് ഹൈക്കമാന്റ് സ്വീകരിക്കുമെന്നായിരുന്നു ഇന്നലെ പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന്റെ വിലയിരുത്തില്‍.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാകും യോഗം. വി.ഡി. സതീശനെയല്ല മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കില്‍ ഈ യോഗം നിര്‍ണായകമാകും.
Kerala
കോട്ടയം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകകക്ഷികൾ എന്തിനു ഇടപെട്ടു? അവരുടെ ഇടപെടൽ ആണ് പ്രശ്നം ഉണ്ടാക്കിയത്. കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗിന് അടക്കം എന്ത് കാര്യം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാൻ ഘടകകക്ഷികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഘടക കക്ഷികള്‍ സമ്മർദം ചെലുത്തിയത് അവഗണിക്കേണ്ട ഹൈക്കമാൻഡ് അവരുടെ അഭിപ്രായം തേടി. ലീഗ് അടക്കം എന്തൊക്കെയോ മുന്നിൽ കണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. ആരെയും പിന്താങ്ങണമെന്നോ എതിർക്കണമെന്നോ എന്നതിൽ ഘടകകക്ഷികൾക്ക് എന്ത് കാര്യം. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്ലെക്സ് പോസ്റ്റർ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് അടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ട്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിന്റെ മേന്മ നശിപ്പിച്ചു. ഇവിടെ ഇപ്പോൾ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സ്കൂൾ തുറക്കാൻ പോകുമ്പോൾ എന്തെല്ലാം പ്രശ്നം. ഇതെല്ലാം പരിഹരിക്കാൻ ആളില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം. മുൻപ് തന്നെ എൻഎസ്എസ് ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുമായി വ്യക്തി ബന്ധമാണുള്ളത്. മുൻപ് രമേശിന് വേണ്ടി താക്കോൽ സ്ഥാനം പറഞ്ഞത് ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു. ചില സമുദായ താൽപര്യങ്ങൾ കാരണമാണ് അന്ന് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച അനന്തമായി നീളുന്നതിനിടെ അടിയന്തരയോഗം വിളിച്ച് ലീഗ്. ബുധനാഴ്ച രാവിലെ 10ന് പാണക്കാട്ടാണ് യോഗം ചേരുക.
മുഖ്യമന്ത്രി പ്രതിസന്ധി തുടരുന്നതിൽ ലീഗ് നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് മുസ്ലീം ലീഗ് എംഎൽഎ ടി.വി.ഇബ്രാഹിം. പ്രതികരിച്ചു.
പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എവിടെ ചെന്നാലും ആളുകൾ ചോദിക്കുന്നത് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമായോ എന്നാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ഇപ്പോൾ നടക്കുന്നതെല്ലാം ജനഹിതത്തിന് എതിരായ കാര്യങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു.
ജനഹിതം മാനിച്ചുകൊണ്ടുവേണം ഹൈക്കമാൻഡ് തീരുമാനമെടുക്കാൻ. ഇക്കാര്യത്തിൽ ലീഗിന്റെ അഭിപ്രായം പരിഗണിക്കുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ വളരെ വേഗം തീരുമാനമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: ജയന്തി രാജന്റെ തോല്‍വിയ്ക്ക് പിന്നാലെ കൂത്തുപറമ്പിലെ മുസ്ലിം ലീഗില്‍ അച്ചടക്ക നടപടി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിനെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി.
ഷാഹുല്‍ ഹമീദിനെതിരെ ലീഗില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ജയന്തി രാജന്റെ തോല്‍വിക്ക് കാരണം ഷാഹുല്‍ ഹമീദാണെന്നും എല്‍ഡിഎഫിന് വേണ്ടി ഷാഹുല്‍ ഹമീദ് പ്രവര്‍ത്തിച്ചുവെന്നുമാണ് ഒരു വിഭാഗം ലീഗ് അണികളുടെ ആരോപണം.
ഷാഹുല്‍ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
അതേസമം, താൻ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയതെന്ന് ഷാഹുൽ ഹമീദ് പ്രതികരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് നടപടി. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. കൃത്യം കണക്ക് പരിശോധിച്ചാൽ തനിക്കെതിരെ പറയുന്നവർ പ്രതികളാകും എന്ന് ഉറപ്പാണ്. തന്റെ ഭാര്യ, സ്ഥാനാർഥിക്കെതിരെ പോസ്റ്റിട്ടത് വൈകാരികമായാണ്. അത് അപ്പോൾ തന്നെ തിരുത്തിച്ചിരുന്നു. പാർട്ടിയോട് മാപ്പ് പറഞ്ഞിരുന്നുവെന്നും ഷാഹുൽ ഹമീദ് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നടപടിയുമായി മുസ്ലിം ലീഗ്. മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. ഷാഹുല്‍ ഹമീദ്, ഭാര്യ നദീറ ഷാഹുല്‍ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി.
കൂത്തുപറമ്പിലെ പരാജയം പഠിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു. ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ. പ്രവീണ്‍ 1,286 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയന്തി രാജന് 69,182 വോട്ടുകളാണ് ലഭിച്ചത്.
ജയന്തി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഷാഹുല്‍ വിട്ടു നിന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നദീറയുടെ വാട്സാപ്പ് സ്റ്റാറ്റസിൽ പ്രവീണിനായി വോട്ട് തേടിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഷാഹുലിനെതിരെ യൂത്ത് ലീഗിന്റെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഷാഹുലിന്റെ കോലം കത്തിക്കുന്നതുൾപ്പെടെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫിന് മുന്നറിയിപ്പുമായി ബിജെപിയുടെ നിയുക്ത എംഎൽഎ വി. മുരളീധരൻ. മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് വി. മുരളീധരൻ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇടയാക്കുമെന്നും വി. മുരളീധരൻ ആരോപിച്ചു. കഴക്കൂട്ടത്ത് കടകംപള്ളിയെ പരാജയപ്പെടുത്തിയാണ് മുരളീധരൻ വിജയിച്ചത്.
അതേസമയം മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുന്നതിനിടെ വിഷയത്തിൽ പരിഹാസവുമായി കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. സുരേന്ദ്രൻ പരിഹാസവുമായി രംഗത്തെത്തിയത്.
ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് ആണെന്നും നടപടിക്രമങ്ങളെല്ലാം പ്രഹസനമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നും ബിജെപി നേതാവ് കുറിച്ചു. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതിയെന്നും കാത്തിരുന്നു കാണാമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലീം ലീഗ് വി ഡി സതീശനെ അനുകൂലിച്ച് രംഗത്തെത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി മാത്യു കുഴൽനാടൻ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്ന് കുഴൽനാടൻ പ്രതികരിച്ചു.
ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണം. ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണമെന്ന് കോൺഗ്രസ് പറയുമോയെന്നും കുഴൽനാടൻ ചോദിച്ചു.
ലീഗിനെതിരേ രാഷ്ട്രീയ ആക്രമണം ഉണ്ടായപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്ലീം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഹാഷിദ് അലി കുഴഞ്ഞുവീണത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസിയായ ഹാഷിദ് രണ്ട് മാസം മുന്‍പാണ് നാട്ടിൽ അവധിക്കായി എത്തിയത്. സംസ്കാരം പന്നൂർ ജുമുഅ മസ്ജിദിൽ നടന്നു.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്ലീം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഹാഷിദിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസിയായ ഹാഷിദ് രണ്ട് മാസം മുൻപാണ് നാട്ടിൽ അവധിക്കായി എത്തിയത്. സംസ്കാരം പന്നൂർ ജുമുഅ മസ്ജിദിൽ നടന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടിൽ പിന്നോട്ട് പോയിട്ടില്ലെന്ന് പി.എം.എ. സലാം പറഞ്ഞു.
പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പി.എം.എ. സലാം വ്യക്തമാക്കി.
എസ്ഡിപിഐ - സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് നല്ല പ്രതിച്ഛായ ഉണ്ടാക്കിയെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് യുഡിഎഫിന് സഹായകരമായി. ഇനിയും സഹായിച്ചാൽ പ്രതിപക്ഷം ഉണ്ടാകില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിലെ ആദ്യ വനിതാ എംഎല്‍എ ആയി ഫാത്തിമ തഹ്ലിയ. 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുകോട്ടയായ പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ തഹ്ലിയ തോല്‍പ്പിച്ചത്.
1999ൽ ഖമറുന്നിസ അൻവറിനും 2021ൽ നൂർബീന റഷീദിനും ശേഷം നിയമസഭയിലേക്ക് മത്സരിച്ച വനിതയാണ് ഫാത്തിമ തഹ്ലിയ. രണ്ടു വനിതകളാണ് ഇത്തവണ ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയത്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും.
കൂത്തുപറമ്പിൽ ആർജെഡി സ്ഥാനാർഥി പി.കെ. പ്രവീണിനെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ലീഗ് ദേശീയ അസി. സെക്രട്ടറിയുമായ ജയന്തി രാജൻ പരാജയപ്പെട്ടത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽനിന്ന് കൗൺസിലറായ ഫാത്തിമ തഹ്ലിയയെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർഥിയായി രംഗത്തിറക്കിയത് ലീഗ് സർപ്രൈസ് തീരുമാനങ്ങളിൽ ഒന്നായിരുന്നു.
Kerala
മലപ്പുറം: ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച് ഐക്യമുന്നണി ഇത്തവണ പുതിയ ചരിത്രമെഴുതി. കാത്തുസൂക്ഷിച്ച കോട്ടകളെല്ലാം കൈവിട്ടുപോയ ഇടതുമുന്നണിയുടെ കണക്കു പുസ്തകത്തിൽ നഷ്ടം മാത്രം.
ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായ പൊന്നാനി ഉൾപ്പെടെ കൂടെ പോന്നപ്പോൾ യുഡിഎഫിന് ആഹ്ലാദിക്കാനേറെ. ജില്ലയിൽ കോണ്‍ഗ്രസിനും ഇത് ചരിത്ര വിജയമാണ്. മൽസരിച്ച നാല് സീറ്റിലും വിജയിക്കുന്നത് ആദ്യം. ഇന്നേ വരെ തൊടാൻ കഴിയാതിരുന്ന തവനൂരും ഇത്തവണ യുഡിഎഫിനൊമായി.
നിലന്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷവുമായാണ്. ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവറിനോട് തോറ്റ ആര്യാടൻ ഷൗക്കത്ത് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു. ഇത്തവണ ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് അര ലക്ഷത്തിൽ പരം വോട്ടുകൾക്ക് ആര്യാടന്റെ ജയം.
വണ്ടൂരിൽ കോണ്‍ഗ്രസ് നേതാവ് എ.പി. അനിൽകുമാർ വീണ്ടും വിജയം കണ്ടു. അദ്ദേഹത്തിന്റെ തുടർച്ചയായ ആറാം വിജയമാണിത്. 2001ൽ ഇടതുമുന്നണിയിൽനിന്ന് ഈ സീറ്റ് തിരിച്ചുപിടിച്ചതിനു ശേഷം അനിൽകുമാർ തോൽവി അറിഞ്ഞിട്ടില്ല.
ഏറനാട് മണ്ഡലത്തിൽ മുസ്ലിം ലീഗിലെ പി.കെ. ബഷീർ നാലാം തവണയും വിജയിച്ചു. തൊട്ടടുത്ത കൊണ്ടോട്ടി മണ്ഡലത്തിൽ ടി.പി. അഷറഫലിയിലൂടെ മുസ്ലിം ലീഗ് സീറ്റ് നിലനിർത്തി. അഷറഫലിക്ക് ഇത് കന്നി വിജയമാണ്. ലീഗ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് കൊണ്ടോട്ടി.
വേങ്ങരയിൽ കെ.എം. ഷാജിയുടെ വിജയം മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. മലപ്പുറം മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ അമരക്കാരൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണയും വൻ വിജയം കണ്ടു. 1982ൽ മലപ്പുറം മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കുഞ്ഞാലിക്കുട്ടി ദീർഘമായൊരു ഇടവേളയ്ക്ക് ശേഷമാണ് മലപ്പുറത്തിന്റെ എംഎൽഎ ആയി വീണ്ടും നിയമസഭയിൽ എത്തുന്നത്. മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലി വിജയം ആവർത്തിച്ചു.
തുടർച്ചയായ രണ്ടാം വിജയം. നേരത്തേ രണ്ടു തവണ തുടർച്ചയായി മങ്കടയിൽ വിജയിച്ച അദ്ദേഹം പിന്നീട് പെരിന്തൽമണ്ണയിൽനിന്ന് അഞ്ചു വർഷം എംഎൽഎ ആയിരുന്നു. ഇത് ആറാം തവണയായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ തവണ വെറും 38 വോട്ടുകൾക്ക് നഷ്ടപ്പെട്ട സീറ്റ് ഇത്തവണ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്. നജീബിന്റെ തുടർച്ചയായ രണ്ടാം വിജയം.
കോട്ടക്കൽ മണ്ഡലത്തിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങളിലൂടെ ലീഗ് വിജയം ആവർത്തിച്ചു. ഹാട്രിക് വിജയം. തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ തോൽവി ഇടതുപക്ഷത്തിനേറ്റ പ്രഹരമാണ്. ലീഗിലെ കുറുക്കോളി മൊയ്തീൻ വിജയം ആവർത്തിച്ചു. താനൂരിൽ എംഎസ്എഫ് നേതാവ് പി.കെ. നവാസിന് കന്നിവിജയം.
പൊന്നാനി ഇടതിന്റെ ചുവപ്പൻതുരുത്തായിരുന്നു. കാൽനൂറ്റാണ്ടിനുശേഷം അവർക്ക് ഈ സീറ്റ് നഷ്ടമായി. കോണ്‍ഗ്രസിലെ കെ.പി. നൗഷാദ് അലിക്ക് വിജയം. തവനൂരിൽ നാലാമൂഴത്തിൽ കെ.ടി.ജലീൽ തോറ്റത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ജോയിയോട്.
തിരൂരങ്ങാടി മണ്ഡലം ഇത്തവണയും സിപിഐക്ക് എത്തിപ്പിടിക്കാനായില്ല. ലീഗ് പി.എം.എ. സമീറിലൂടെ വിജയം ആവർത്തിച്ചു. വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമിന്റെ വിജയം തിളക്കമുള്ളതാണ്.
Kerala
മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാൽ മാറാട് ആവർത്തിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ ഹമീദ് എംഎല്‍എ. എക്സിറ്റ് പോൾ ഫലം കണ്ട് വെള്ളാപ്പള്ളിക്ക് ഹാലിളകിയിരിക്കുകയാണ്.
ഇവിടെ ഒരു മാറാടും ഉണ്ടാകാന്‍ പോകുന്നില്ല. അന്ധമായ വര്‍ഗീയതയും ലീഗ് വിരോധവുമാണ് വെള്ളാപ്പള്ളിക്ക്. അതില്‍ നിന്നും ഉടലെടുക്കുന്ന ജൽപ്പനമാണിപ്പോള് കാണുന്നത്. വെള്ളാപ്പള്ളിയുടെ ജല്‍പ്പനം കേട്ടാല്‍ ജനം അദ്ദേഹത്തിനെതിരെ തിരിയും.
വെള്ളാപ്പള്ളി ആഗ്രഹിക്കുന്ന സര്‍ക്കാർ വരാന്‍ പോകുന്നില്ല. അതില്‍ വിറളി പൂണ്ടാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. മാറാട് ഉണ്ടാക്കാന്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ശ്രമിച്ചാല്‍ പിടിച്ച് കൂട്ടിലിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടത്.
ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുക. എക്സിറ്റ് പോൾ ഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രിസഭയിൽ ലഭിച്ചിട്ടുണ്ട്. ഒന്നും ചോദിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നില്ല.
അർഹതപ്പെട്ടത് കിട്ടും. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണ്. എക്സിറ്റ് പോളില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വയനാട്ടിൽ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള വീട് നിർമിച്ച് നൽകിയതിൽ മുസ്ലിം ലീഗിന് അഭിനന്ദനങ്ങളുമായി ബിനീഷ് കോടിയേരി. മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമത്തോടുമുള്ള ഐക്യദാർഢ്യം കമ്യുണിസ്റ്റുകാരന്റെ ശൈലിയാണെന്ന് ബിനീഷ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ ആയിരുന്നു ബിനീഷ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. ദുരന്തം അതിജീവിച്ചവർക്ക് വീട് നിർമിച്ച് നൽകിയതിലാണ് ബിനീഷ് കോടിയേരി അഭിനന്ദനം അറിച്ചത്. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ കാണിച്ച വലിയ മനസിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ എന്നായിരുന്നു ബിനീഷ് കുറിച്ചത്.
ദുരന്തബാധിതര്‍ക്ക് വീട് നിർമിച്ച് നൽകിയ മുസ്ലിം ലീഗിനെ അഭിനന്ദിച്ച ബിനീഷ് കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു. വീടെവിടെ കോൺഗ്രസേ എന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസിനെ വിമർശിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമ്മത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെന്നതാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശൈലി. വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി മുസ്ലിം ലീഗ് ഏറ്റെടുത്ത ഈ ഉദ്യമം പൂർണ്ണ വിജയത്തിൽ എത്തിയതിൽ ഏറെ സന്തോഷം.
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം, കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ നിങ്ങൾ കാണിച്ച ഈ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അപ്പോഴും ഒരു ചോദ്യം അവിടെ തന്നെ നിൽക്കുന്നു വീടെവിടെ കോൺഗ്രെസ്സെ.
Kerala
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച് നൽകുന്ന 'സ്നേഹവീട്' പദ്ധതിയിലെ ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശം നടന്നു. പണി പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനവും ഗൃഹപ്രവേശവുമാണ് ഇന്ന് നടന്നത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ വീടുകൾ സന്ദർശിച്ചു.
ആകെ 105 വീടുകളാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിൽ 51 എണ്ണം പൂർത്തിയായി. ബാക്കി 54 വീടുകളുടെ നിർമാണം മേയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് സാദിഖ് അലി തങ്ങൾ അറിയിച്ചു. വീട് നിർമിച്ച് നൽകുക മാത്രമല്ല, ഓരോ വീടിനും ആവശ്യമായ ഫർണിച്ചറുകൾ, ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റ് എന്നിവയും ലീഗ് ഒരുക്കിയിട്ടുണ്ട്. വാടക വീടുകളിൽ ദുരിതമനുഭവിച്ചിരുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും.
ഇതൊരു രാഷ്ട്രീയ നേട്ടത്തിനായുള്ള പ്രവർത്തനമല്ലെന്നും മനുഷ്യത്വപരമായ പുണ്യപ്രവർത്തിയാണിതെന്നും നേതാക്കൾ വ്യക്തമാക്കി. ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഇതിനാവശ്യമായ തുക സമാഹരിച്ചത്. വീടുകൾക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൗൺഹാളും ഉൾപ്പെടെയുള്ള വിപുലമായ ടൗൺഷിപ്പ് സൗകര്യങ്ങൾ ഈ മേഖലയിൽ വരും.
കോൺഗ്രസിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ വൈകാൻ കാരണം സർക്കാരിനെ വിശ്വസിച്ചതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസും ലീഗും. എന്നാൽ സർക്കാർ പദ്ധതികൾ അനന്തമായി നീളുകയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തം നിലയിൽ പദ്ധതികൾ വേഗത്തിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യൽമീഡിയയിൽ അഭിസംബോധന ചെയ്തതിൽ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ് പരാമർശവുമായി ഫാത്തിമ തഹ്ലിയ രംഗത്തെത്തിയത്. ഈ പരാമർശത്തിലാണ് ഫാത്തിമ തഹ്ലിയയുടെ വിശദീകരണം. ടെലിവിഷൻ പരിപാടിയിലായിരുന്നു ഫാത്തിമയുടെ വിശദീകരണം.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വ്യക്തിയല്ലെന്നും ഐഡിയോളജിയാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. സ്വരാജിനെ വ്യക്തിപരമായിട്ടല്ല സംഘാവ് എന്ന് വിളിച്ചത്. ആർഎസ്എസുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ മാസ്റ്ററാണ് പരസ്യമായി പറഞ്ഞതെന്ന് ഫാത്തിമ പറഞ്ഞു.
നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് വർഗീയ കാർഡ് ഉപയോഗിച്ച് വിജയിക്കാൻ ശ്രമിച്ചു. ആ സമയത്താണ് സംഘിയാണോ സഖാവാണോ എന്ന ചോദ്യമുയർന്നത്. അങ്ങനെയാണ് സംഘാവ് എന്ന വാക്ക് വരുന്നത്. രണ്ടും ചേർന്നുള്ള ഐഡിയോളജി നിലമ്പൂരിൽ തോറ്റു എന്നാണ് ഉദ്ദേശിച്ചത്. അത് വ്യക്തിപരമായി കാണേണ്ട കാര്യമല്ല. രാഷ്ട്രീയത്തിൽ നമ്മൾ പറയുന്ന കാര്യങ്ങൾ വ്യക്തിപരമായി എടുക്കരുതെന്ന് എന്നാണ് താൻ പഠിച്ച പാഠമെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു.
Movies
നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. ആരു ഭരണത്തിൽ വരുമെന്നും മുഖ്യമന്ത്രപദം ആർക്കായിരിക്കുമെന്നുമുള്ള ചർച്ചകളും അന്ത്യന്തം വാശിയോടെ തന്നെ പലയിടങ്ങളിലും നടക്കുന്നുമുണ്ട്.
അതേസമയം അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
കേരളത്തിൽ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ളത് രണ്ടുപേർക്കാണെന്നാണ് ഒമർ ലുലു പറയുന്നത്. തുടർഭരണമാണെങ്കിൽ പിണറായി വിജയനും ഭരണമാറ്റമെങ്കിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയാവണമെന്നാണ് സംവിധായകന്റെ അഭിപ്രായം.
കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ളവർ രണ്ടുപേർ. തുടർഭരണം കിട്ടിയാൽ പിണറായി വിജയൻ. തുടർച്ചയായി മൂന്നുതവണ മുഖ്യമന്ത്രി. അതൊരു റെക്കോർഡ് ആണ്, വിശേഷിച്ചും കേരളത്തിൽ.
അതേസമയം, ഭരണമാറ്റം വന്നാൽ പി.കെ. കുഞ്ഞാലിക്കുട്ടി. ഭാവിയിലെ കേരളത്തിന് രാഷ്ട്രീയമിടുക്കും വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തുമുള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ടുപോവാൻ.
അത്, പി.കെയോളം യോഗ്യതയുള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫിൽ ഇല്ല', എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.
ഹാപ്പി വെഡ്ഡിംഗ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക, നല്ല സമയം, ബാഡ് ബോയ്സ് എന്നീ ചിത്രങ്ങളും ഒമർ ലുലുവിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
Kerala
കോഴിക്കോട്: വോട്ടെണ്ണുന്ന നാലാം തീയതിക്കു ശേഷം കോണ്‍ഗ്രസില്‍ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും നേതാക്കള്‍ നല്ല കുട്ടിയാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
അതുവരെ നേതാക്കള്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ മുഖ്യഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉചിതമായ തീരുമാനമെടുക്കാൻ യുഡിഎഫും കോൺഗ്രസും നിർബന്ധിതമാകും. അപ്പോൾ ലീഗും ഇടപെടും. അതിനുശേഷം സമാധാന അന്തരീക്ഷത്തിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളുണ്ടാകും. ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം നിലവിൽ അക്കാര്യം അജൻഡയിലില്ലെന്നും വ്യക്തമാക്കി.
വെല്ലുവിളികളോ അമിതമായ ആവശ്യങ്ങളോ ലീഗ് ഉന്നയിക്കില്ല. ലീഗിന് അർഹതപ്പെട്ടത് എപ്പോഴും യുഡിഎഫ് തന്നിട്ടുണ്ടെന്നും തങ്ങള്‍ പ്രതികരിച്ചു.
Kerala
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് മുസ്ലിം ലീഗ്. പതിനാറിൽ പതിനാറും പിടിക്കുമെന്ന് ലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തി.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം അപ്പാടെ പാളിയതാണ് യുഡിഎഫിന് ഗുണകരമായതെന്നാണ് വിലയിരുത്തല്‍. ശക്തമായ പോരാട്ടം നടന്ന പൊന്നാനിയിലും തവനൂരും 5000 വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് ലീഗിന്റെ കണക്ക് കൂട്ടല്‍.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അരലക്ഷം കവിയും. താനൂരില്‍ 20000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ലീഗ് വിമതന് മത്സരിച്ച മങ്കടയില്‍ കഴിഞ്ഞ തവണത്തെ ഇരട്ടി ഭൂരിപക്ഷം ലഭിക്കും.
അബ്ദുറഹ്മാന് മണ്ഡലം മാറിയത് താനൂരിലും തിരൂരിലും യുഡിഎഫിന് ഗുണം ചെയ്തെന്നും ലീഗ് വിലയിരുത്തി. വിശദമായ വിലയിരുത്തലിനായി 22ന് വീണ്ടും ചേരുമെന്നും ലീഗ് അറിയിച്ചു.
District News
കണ്ണൂർ: മയ്യിലിൽ മേഖലയിലും അക്രമം തുടരുന്നു. മയ്യിൽ നിരത്തുപാലത്തുള്ള സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങൾ സൗധമായ മയ്യിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസാണ് തകർത്തത്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം.
മുസ്ലിം ലീഗ് മയ്യിൽ പഞ്ചായത്ത് ഓഫീസിന്റെ ജനൽ ചില്ലുകൾ പൂർണമായും അക്രമികൾ അടിച്ചുതകർത്തു. മുൻവശത്തെ കൊടിമരവും സ്ഥാനാർഥിയുടെ ബോർഡും തകർത്തിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലെത്തിയവർ ഗ്ലാസ് തകർക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ ലൈറ്റ് ഇട്ടപ്പോൾ ഓടിമറഞ്ഞതായി ലീഗ് പ്രവർത്തകർ പറഞ്ഞു. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് മയ്യിൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, നേതാക്കളായ ടി.വി. അസൈനാർ മാസ്റ്റർ, എം.കെ. കുഞ്ഞഹമ്മദ്കുട്ടി, കെ.ജുബൈർ, കെ.പി. അബ്ദുറഹ്മാൻ, നിസാർ നമ്പ്രം എന്നിവർ അക്രമം നടന്ന ഓഫീസ് സന്ദർശിച്ചു.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച വിജയം നേടാൻ കഴിയുമെന്ന് മുസ്ലിം ലീഗ്. 22 സീറ്റിൽ വിജയം ഉറപ്പാണ്. യുഡിഎഫ് തരംഗമുണ്ടായാൽ 24 സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന് പാർട്ടി വിലയിരുത്തുന്നു.
മലപ്പുറം ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന 12 സീറ്റിലും വിജയമുറപ്പാണ്. കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, കുറ്റ്യാടി സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയും. ഇതിനു പുറമേ താനൂര്‍, കളമശേരി സീറ്റുകളിലും വിജയ സാധ്യതയുണ്ടെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
യുഡിഎഫ് തംരഗമില്ലെങ്കില്‍ പോലും മികച്ച വിജയം നേടാൻ കഴിയും. പേരാമ്പ്രയിലും ഗുരുവായൂരിലും കൂത്തുപറമ്പിലും ശക്തമായ പോരാട്ടം നടത്തി. യുഡിഎഫ് നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.
Kerala
മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ടെന്നും ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ലെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാൽ ഇപ്പോൾ പാർട്ടി അവകാശവാദം ഉന്നയിക്കുന്നില്ല.
ചർച്ചകൾ പുരോഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോയെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സ്ഥാനാർഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും മുനവറലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്റെ സ്ഥാനാർഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായിയെന്ന് വിശ്വസിക്കുന്നില്ല. എല്ലാ വിഭാഗങ്ങളുടെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിന്റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ(75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്റെ ഭാഗമായി തീരദേശത്ത് റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങല്‍ ബീച്ചില്‍ വച്ച് സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരമറിഞ്ഞതിനെത്തുടര്ന്ന് റോഡ് ഷോ അടിയന്തിരമായി നിര്‍ത്തിവച്ചു. സ്ഥാനാര്‍ഥി പി.എം.എ. സമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
District News
പഴയന്നൂർ: മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ളത് പൊക്കിൾക്കൊടി ബന്ധമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തോന്നൂക്കരയിൽ ശിവൻ വീട്ടിക്കുന്നിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പി.എം. അമീർ അധ്യക്ഷതവഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ മുഖ്യാതിഥിയായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, ഇ. വേണുഗോപാലമേനോൻ, ഡിസിസി ഭാരവാഹികളായ ടി.എം. കൃഷ്ണൻ, ടി.എസ്. റമദാസ്, ജോണി മണിച്ചിറ എന്നിവർ പ്രസംഗിച്ചു.
Kerala
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മാത്രമല്ല കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യുഡിഎഫ് നീക്കുകയും ചെയ്തു.
കായകുളം യുഡിഎഫ് ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ നിയമിച്ചതായും നേതൃത്വം അറിയിച്ചു. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് അറിയിച്ചത്.
വ്യക്തിപരമായ വിമർശനങ്ങൾ നടത്താനുള്ളതല്ല തെരഞ്ഞെടുപ്പ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയ ലിജു ഇർഷാദ് ചക്കാലശേരിയുടെ പരാമർശത്തെ തള്ളിക്കളഞ്ഞു. യുഡിഎഫ് നേതാവിന്റെ പരാമർശം തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു. പരാമർശത്തെ ന്യായീകരിക്കില്ലെന്നും ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞ ലിജു ഖേദവും പ്രകടിപ്പിക്കുകയുമുണ്ടായി.
അതേസമയം പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഇർഷാദ് ചക്കാലശേരിയും ഖേദം പ്രകടിപ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വം ഇടപെടുന്നു.
വീട് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ ഫൈസൽ ബാബു പറഞ്ഞു.
മുനീർ സാഹിബിന്റെ സങ്കടം നമ്മളുടേതുകൂടെയാണ്, ആ സങ്കടം അവശേഷിക്കാൻ അനുവദിക്കില്ല. "ക്രസന്റ് ഹൗസ്’ എന്നത് ഡോ എം.കെ. മുനീർ സാഹിബിന്റെ മാത്രം വീടല്ല, അത് നമ്മൾ ഒരോരുത്തരുടെയും വീടാണ്.
പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും ലക്ഷോപലക്ഷം അണികളും നേതൃത്വം നൽകുന്ന ഈ പാർട്ടി മുനീർ സാഹിബിനെയും കുടുംബത്തെയും അവസാന ശ്വാസം വരെ അന്തസോടെ സംരക്ഷിക്കും. വീട് നഷ്ടപ്പെടുക എന്നല്ല, വീട് നഷ്ടപ്പെടും എന്ന ചർച്ചയ്ക്കുപോലും ഇനി പ്രസക്തിയില്ല”എന്നും ഫൈസൽ ബാബു പറഞ്ഞു. വിഷയത്തില്‍ ഇടപെടാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
കാലിക്കട്ട് ടൗൺ സർവീസ് സഹകരണ ബാങ്കിലെ വായ്പാ കുടിശികയെത്തുടർന്ന് കോഴിക്കോട് നടക്കാവിലെ മുനീറിന്റെ "ക്രസന്റ് ഹൗസി’ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളത്.
ഈ മാസം 31നകം തുക അടച്ചുതീർക്കാത്തപക്ഷം ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്ക് നോട്ടീസ്.
Kerala
മലപ്പുറം: ഇടതുബന്ധം അവസാനിപ്പിച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി ലീഗ് അംഗത്വം സ്വീകരിച്ചു.
കൊടുവള്ളിയിൽ നിന്ന് വീണ്ടും മത്സരിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മാതൃസംഘടനയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
പി.വി.അൻവർ എൽഡിഎഫ് ബന്ധം അവസാനിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ശനിയാഴ്ച ലീഗ് നേതൃത്വവുമായി കാരാട്ട് റസാഖ് ചർച്ച നടത്തിയിരുന്നു. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും ചർച്ചയിൽ പങ്കെടുത്തു.
2016ൽ ലീഗിന്റെ എം.എ. റസാഖിനെ 573 വോട്ടുകൾക്കാണ് കൊടുവള്ളിയിൽ കാരാട്ട് റസാഖ് അട്ടിമറിച്ചത്. എന്നാൽ 2021 ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടു. സഹയാത്രികർക്ക് എൽഡിഎഫിൽ രക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala
മലപ്പുറം: ഇടതുബന്ധം അവസാനിപ്പിച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്. ഞായറാഴ്ച രാവിലെ പാണക്കാട്ടെത്തി അദ്ദേഹം ലീഗ് അംഗത്വം സ്വീകരിക്കും. കൊടുവള്ളിയിൽ നിന്ന് വീണ്ടും മത്സരിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മാതൃസംഘടനയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. പി.വി.അൻവർ എൽഡിഎഫ് ബന്ധം അവസാനിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
ശനിയാഴ്ച ലീഗ് നേതൃത്വവുമായി കാരാട്ട് റസാഖ് ചർച്ച നടത്തിയിരുന്നു. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും ചർച്ചയിൽ പങ്കെടുത്തു. 2016ൽ ലീഗിന്റെ എം.എ. റസാഖിനെ 573 വോട്ടുകൾക്കാണ് കൊടുവള്ളിയിൽ കാരാട്ട് റസാഖ് അട്ടിമറിച്ചത്.
എന്നാൽ 2021 ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടു. സഹയാത്രികർക്ക് എൽഡിഎഫിൽ രക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു. നേരത്തേ ചടയമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പുനലൂരിൽ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചിരുന്നത്.
ഏറെ ചർച്ചകൾക്കൊടുവിലാണ് ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.
Kerala
മലപ്പുറം: സ്ഥാനാർഥിപ്രഖ്യാപനത്തിനു പിന്നാലെ മുസ്ലിം ലീഗിൽ ഉടലെടുക്കുന്ന വിമതനീക്കം മുതലെടുക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമം. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികക്കെതിരേ പാർട്ടിക്കുള്ളിൽനിന്നു തന്നെ എതിർപ്പുകൾ ഉയരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിൽ പി.എം.എ. നിയാസ്, ഫാത്തിമ തഹലിയ, ജയന്തി രാജൻ എന്നിവരുടെ സ്ഥാനാർഥിത്വമാണു പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.
ഫാത്തിമയുടെയും ജയന്തിയുടെയും സ്ഥാനാർഥിത്വത്തെ ചോദ്യംചെയ്ത് വനിതാലീഗ് നേതാവ് നൂർബിന റഷീദ് രംഗത്തെത്തിയപ്പോൾ തിരൂരങ്ങാടിയിലെ സ്ഥാനാർഥിക്കെതിരേ ലീഗിന്റെ മുൻ എംഎൽഎ ആയ അബ്ദുറഹ്മാൻ രണ്ടത്താണിയാണ് രംഗത്തെത്തിയിട്ടുള്ളത്. ലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാഫി ചാലിയവും നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്.
പുതിയ സംഭവ വികാസങ്ങളെ മുതലെടുക്കാൻ സിപിഎം നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗ് വിട്ട് വന്നാൽ ഇടതുമുന്നണി സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിപ്പിച്ചേക്കുമെന്നാണു സൂചന. ഇടതുമുന്നണിയിൽ സിപിഐ മൽസരിക്കുന്ന സീറ്റാണിത്.
അബ്ദുറഹ്മാൻ രണ്ടത്താണി ഇടതു സ്വതന്ത്രനായി മൽസരിക്കുമെങ്കിൽ ഈ സീറ്റ് വിട്ടു കൊടുക്കാൻ സിപിഐ തയാറാകും. ലീഗിന്റെ സ്ഥാനാർഥിനിർണയത്തെ വിമർശിച്ച് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹത്തെ സിപിഎം നേതാക്കൾ ബന്ധപ്പെടുകയും സീറ്റ് ഓഫർ ചെയ്യുകയുമായിരുന്നു. തിരൂരങ്ങാടിയിൽ അബ്ദുറഹ്മാൻ രണ്ടത്താണി മൽസരിച്ചാൽ മുസ്ലിം ലീഗിന് കടുത്ത വെല്ലുവിളി ഉയർത്താനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ചില മാറ്റങ്ങൾക്കു സാധ്യത ഉയരുന്നുണ്ട്. മന്ത്രി വി.അബ്ദുറഹ്മാൻ തിരൂരിൽ മത്സരിക്കാനാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. നിലവിൽ താനൂരിലാണ് അബ്ദുറഹ്മാനെ പ്രഖ്യാപിച്ചിട്ടുള്ളത്. അദ്ദേഹം തിരൂരിലേക്കു മാറിയാൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിലേക്കും പരിഗണിച്ചേക്കും.
അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗ് വിട്ടു പോകില്ലെന്നാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചത്. അബ്ദുറഹ്മാനുമായി ലീഗിന്റെ പ്രതിനിധികൾ ചർച്ച നടത്തിവരുന്നുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായൊരു വെല്ലുവിളി ഒഴിവാക്കാൻ ലീഗിനു കഴിയും.
മലപ്പുറം ജില്ലയിൽ യുഡിഎഫിലെ അതൃപ്തരെ സ്ഥാനാർഥികളാക്കി വിജയം നേടുന്ന തന്ത്രം സിപിഎം ഏറെ കാലമായി പരീക്ഷിക്കുന്നതാണ്.മുന്‍പ് കുറ്റിപ്പുറത്ത് കെ.ടി. ജലീൽ, താനൂരിൽ വി.അബ്ദുറഹ്മാൻ, നിലന്പൂരിൽ പി.വി.അൻവർ തുടങ്ങിയവരെയെല്ലാം യുഡിഎഫ് പാളയത്തിൽ നിന്ന് അടർത്തിയെടുത്താണ് സിപിഎം മൽസരിപ്പിച്ച് വിജയിച്ചത്. ഇത്തവണ അബ്ദുറഹ്മാൻ രണ്ടത്താണിയിലൂടെ ചരിത്രം ആവർത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.
Kerala
മലപ്പുറം: മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിൽ തുടരും. പാണക്കാടെത്തി അബ്ബാസ് ശിഹാബ് തങ്ങളെയും മുനവ്വറലി തങ്ങളെയും അബ്ദുറഹ്മാൻ രണ്ടത്താണി കണ്ടു. ഇതിനു പിന്നാലെയാണു ലീഗിൽ തുടരുമെന്നു അബ്ദുറഹ്മാൻ രണ്ടത്താണി പ്രഖ്യാപിച്ചത്.
സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് രണ്ടത്താണി പാണക്കാട് എത്തിയത്. ലീഗ് ബന്ധം ഉപേക്ഷിക്കാൻ തയാറാണെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ നിർണായകമായ നീക്കം.
താൻ പാർട്ടിയോട് എല്ലാം പറഞ്ഞു ബാക്കി പാർട്ടി തീരുമാനിക്കട്ടെ. സാദിഖലി തങ്ങൾ ചേർത്ത് പിടിക്കും എന്ന് പറഞ്ഞു. മറ്റ് പാർട്ടികൾ സ്വാഗതം ചെയ്തതിൽ സന്തോഷം ഉണ്ടെന്നും രണ്ടത്താണി പ്രതികരിച്ചു. തന്നെ പറ്റി നല്ലത് പറഞ്ഞതിന് നന്ദി. സ്ഥാനാർഥി നിർണയത്തിൽ സൂക്ഷ്മത വേണമെന്നും അബ്ദുറഹമാൻ രണ്ടത്താണി പറഞ്ഞു.
Kerala
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതകൾ നിയമസഭയിലേക്കു മത്സരിക്കുന്പോൾ ഇവരിൽ ഒരാൾ ജയിച്ചാൽ പോലും അത് ചരിത്രമാകും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ മുസ് ലിം ലീഗിൽനിന്ന് ഒരു വനിതയുണ്ടായിട്ടില്ല.
2021ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ ലീഗിന്റെ നൂർബിന റഷീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു 1996 ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽനിന്ന് ഖമറുന്നിസ അൻവറാണ് ആദ്യമായി മുസ്ലിം ലീഗിൽനിന്ന് മത്സരിച്ച വനിത.
എന്നാൽ പരാജയമായിരുന്നു ഫലം. ഇപ്പോൾ പേരാന്പ്ര മണ്ഡലത്തിൽ പാർട്ടിയുടെ യുവമുഖം ഫാത്തിമ തഹ്ലിയയും കൂത്തുപറന്പിൽ ജയന്തി രാജനും മത്സരിക്കുന്പോൾ ഇവർ ചരിത്രം കുറിക്കുമോ എന്നതാണ് ആകാംക്ഷ. രണ്ടും ലീഗിന്റെ സിറ്റിംഗ് മണ്ഡലങ്ങളല്ല. രണ്ടിട ത്തും എൽഡിഎഫിലെ പ്രമുഖരോടാണ് ഇവർക്ക് ഏറ്റുമുട്ടേണ്ടത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടിയായ ഫാത്തിമയെ പാർട്ടിയുടെ തീപ്പൊരി നേതാവെന്നാണ് വിശേഷിപ്പിക്കുന്നത്. പാർട്ടിയിലെ യഥാസ്ഥിതിക മുഖങ്ങളോട് ഏറ്റമുട്ടിയാണ് ഫാത്തിമ തന്റെ രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എംഎസ്എഫ് മുന്‍ ദേശീയ പ്രസിഡന്റും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് തഹ്ലിയ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്‍നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫാത്തിമ തഹ്ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചത്. പേരാന്പ്ര നിയമസഭ മണ്ഡലത്തിൽ മുൻ മന്ത്രിയും എൽ ഡിഎഫ് കൺവീനറുമായ സിപിഎമ്മിന്റെ ടി.പി. രാമകൃഷ്ണനോടാണ് ഫാത്തിമയുടെ ഏറ്റുമുട്ടൽ.
വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അംഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. ജില്ലയിൽ 2008 മുതൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സുൽത്താൻ ബത്തേരിയിൽ മലങ്കര കത്തോലിക്കാ സഭ നടത്തുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരംഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രംഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം.
കുടുംബപരമായി കോൺഗ്രസ് പശ്ചാത്തലത്തില്‍നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.
ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ജയന്തി രാജൻ കൂത്തുപറന്പ് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കമ്യൂണിസ്റ്റ് കോട്ടയിൽ വിജയക്കൊടി പാറിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ജയന്തിക്കുള്ളത്.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് എം.കെ. മുനീർ. സ്ഥാനാർഥി പട്ടിക മികച്ചതാണെന്നും പാർട്ടി തീരുമാനത്തെ പൂർണമനസോടെ സ്വാഗതം ചെയ്യുന്നുവെന്നും മുനീർ പറഞ്ഞു.
കൊടുവള്ളിയിൽ ഇക്കുറി എം.കെ. മുനീറിന് പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ലീഗിനായി ജനവിധി തേടുക. പി.കെ. ഫിറോസ് ഉൾപ്പെടെ 25 സ്ഥാനാർഥികളെയാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്.
യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അർഹമായ പരിഗണന നൽകിയ പട്ടികയാണിതെന്ന് എം.കെ. മുനീർ അഭിപ്രായപ്പെട്ടു. ഇത്തവണ താൻ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പാർട്ടി നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് പകരം വരുന്നത് തികച്ചും യോഗ്യരായ യുവാക്കളാണെന്നും അവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മുനീർ അറിയിച്ചു. കോഴിക്കോട് സൗത്തിൽ മത്സരിക്കും എന്നത് പ്രചാരണമായിരുന്നുവെന്നും ശരിയായ കാര്യമല്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്ന് ജനവിധി തേടും. വേങ്ങരയിൽ കെ.എം. ഷാജി മത്സരിക്കും.
ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ മത്സരിക്കുന്പോൾ കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബു ആണ് സ്ഥാനാർഥി. ജയന്തി രാജൻ കൂത്തുപറമ്പിലും റസാക്ക് മാസ്റ്റർ കുന്നമംഗലത്തും ജനവിധി തേടും. അതേസമയം എം.കെ. മുനീറിന് ഇത്തവണ സീറ്റില്ല.
മഞ്ചേരിയിൽ റഹ്മത്തുള്ളയും മത്സരിക്കും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിന്റെ അനിയൻ അൻവർ നഹയാണ് ലീഗിന് വേണ്ടി മത്സരരംഗത്തിറങ്ങുക. തിരുവമ്പാടി വെച്ചുമാറില്ല. പൊതുസ്ഥാനാർത്ഥിയും ഇല്ല. കുറ്റ്യാടിയില്‍ പാറയ്ക്കൽ അബ്ദുള്ളയും മത്സരിക്കും.
മഞ്ചേശ്വരത്ത് എ.കെ.എം. അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ. ഷംസുദീനും കളമശേരിയില്‍ വി.ഇ. അബ്ദുൽ ഗഫൂറും മത്സരിക്കും.
National
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി അൽപസമയത്തിനകം പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഏപ്രിൽ രണ്ടാം വാരം കഴിഞ്ഞായിരിക്കും തെരഞ്ഞെടുപ്പ് എന്നാണ് റിപ്പോർട്ട്.
തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം യോഗം ചേരും. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.
ആസാമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിന്നാലെ എൽഡിഎഫിലെ പാർട്ടികൾ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടും എന്നാണ് വിവരം. കോൺഗ്രസ് തിങ്കളാഴ്ചയും ബിജെപി ചൊവ്വാഴ്ചയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ മുസ്ലിം ലീഗും സജീവമാക്കി. യുഡിഎഫിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പാർട്ടി ഇത്തവണയും മുസ്ലിം ലീഗ് തന്നെയാകുമെന്നാണ് സൂചനകൾ.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് താഴെത്തട്ടിൽ നിന്നുവരെ അഭിപ്രായ രൂപീകരണം ഇതിനകം നടന്നുകഴിഞ്ഞു. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകിക്കൊണ്ടും മുതിർന്ന നേതാക്കളിൽ അനിവാര്യരായവരെ തുടരാൻ അനുവദിച്ചുമുള്ള സ്ഥാനാർഥി നിർണയമാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിക്കുന്നത്.
പാർട്ടി മത്സരിക്കുന്ന ഓരോ മണ്ഡലത്തിലും വിജയസാധ്യത ഏത് നേതാവിനെന്നറിയാൻ ആഭ്യന്തര സർവേയും ഇതിനകം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയുടെ പ്രാദേശിക നേതാക്കളിൽ മഹാഭൂരിപക്ഷവും വിജയിച്ച സാഹചര്യത്തിൽ പ്രാദേശിക തലത്തിൽനിന്ന് നിയമസഭാ സീറ്റുകളിലേക്ക് സ്ഥാനമോഹികളുടെ എണ്ണം കുറയുമെന്നാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. വാർഡ് തലം മുതൽ പാർട്ടി അണികളുടെ അഭിപ്രായംകൂടി കണക്കിലെടുത്തായിരിക്കും മുൻ വർഷങ്ങളെ പോലെ സ്ഥാനാർഥികളെ നിർണയിക്കുന്നത്. സ്വന്തം നിലയിൽ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വിമത നീക്കം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
വിജയസാധ്യതയുള്ള ഒരു സീറ്റിലെങ്കിലും ഒരു വനിതാ സ്ഥാനാർഥിയെ ഇത്തവണ മത്സരിപ്പിച്ചേക്കും. കൂത്തുപറന്പ് മണ്ഡലത്തിൽ ജയന്തി രാജനെ ലീഗ് സ്ഥാനാർഥിയാക്കാൻ നീക്കമുണ്ട്. പാർട്ടിയുടെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽനിന്ന് ഇത്തവണ ഒരു വനിതാ സ്ഥാനാർഥിക്ക് സാധ്യത വർധിച്ചിട്ടുണ്ട്. മുതിർന്ന വനിതാ ലീഗ് നേതാവ് സുഹറ മന്പാട്, ഫാത്തിമ തഹ്ലിയ, എം.കെ. റഫീഖ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.
സംസ്ഥാന നേതാക്കളിൽ ഏതാനും പേർ ഇത്തവണയും മത്സരിച്ചേക്കും. മൂന്നു തവണ വിജയിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന പൊതുധാരണയുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ചിലർക്ക് ഇളവുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എൻ.എ. ഖാദർ തുടങ്ങിയവർ ഇത്തവണയും മത്സരിച്ചേക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് ഇത്തവണ സീറ്റ് നൽകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ സ്ഥാനാർഥിയാകേണ്ടിയിരുന്ന സലാം, മുതിർന്ന നേതാവ് കെ.പി.എ. മജീദിന് വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. തുടർന്നാണ് സലാമിന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നൽകിയത്. ഇത്തവണ സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരും.
ആ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തും. കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവായ ഡോ. എം.കെ. മുനീറിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. മത്സരിക്കാൻ മുനീർ സന്നദ്ധത അറിയിച്ചതായാണ് സൂചനകൾ. അതേസമയം, പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗം ഇതിനെ എതിർക്കുന്നുണ്ട്.
ഡോ. മുനീറിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹം മത്സര രംഗത്തുനിന്ന് വിട്ടുനിൽക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. അതേസമയം, മുനീർ പിന്മാറാൻ തയാറായില്ലെങ്കിൽ അദ്ദേഹത്തിന് സീറ്റ് നൽകേണ്ടി വരും. ഇക്കാര്യത്തിൽ പാർട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടേതാകും അവസാന തീരുമാനം.
മലപ്പുറം ജില്ലയിൽ ഭൂരിപക്ഷം സീറ്റുകളിലും പാർട്ടിക്ക് വിജയപ്രതീക്ഷയുണ്ട്. അതേസമയം, അടുത്ത കാലത്ത് പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ ഏറെ പാടുപെടേണ്ടി വരും. താനൂർ സീറ്റിൽ മന്ത്രി വി. അബ്ദുറഹ്മാനിലൂടെ ഇടതുപക്ഷം ശക്തമാക്കിയ സ്വാധീനം തകർക്കൽ ലീഗിന് എളുപ്പമാകില്ല.
പെരിന്തൽമണ്ണ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുക്കാനായത്. ഈ വിജയം നിലനിർത്തൽ എളുപ്പമാകില്ല. മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇവിടെ യുഡിഎഫ് അട്ടിമറി വിജയം നേടിയത് ലീഗിന് പ്രതീക്ഷ നൽകുന്നതാണ്. പൊന്നാനി, തവനൂർ, നിലന്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ആണ് മത്സരിക്കാറുള്ളത്. ഇവിടെയും മുസ്ലിം ലീഗ് വോട്ടുകൾ നിർണായകമാണ്.
Kerala
നിലന്പൂർ: പി.വി. അബ്ദുൾ വഹാബ് എംപി നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നു സൂചന. മുസ്ലിംലീഗ് ദേശീയ ട്രഷററും മൂന്ന് തവണ രാജ്യസഭാംഗവുമായ പി.വി.അബ്ദുൾ വഹാബ് ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.
പി.വി. അബ്ദുൾ വഹാബ് ഇക്കുറി നിയമസഭയിൽ ഉണ്ടാകണമെന്ന അഭിപ്രായം ലീഗിൽ ഒരു വിഭാഗത്തിനുണ്ട്. മുസ്ലിംലീഗിന്റെ സുരക്ഷിതമണ്ഡലങ്ങളായ മഞ്ചേരിയിലെ മലപ്പുറ ത്തോ ആകും മത്സരിക്കുക എന്നാണ് സൂചന.
പി.കെ. ബഷീറിനു മണ്ഡല മാറ്റം ഉണ്ടായാൽ ഏറനാട്ടിലാകാനും സാധ്യതയുണ്ട്. 2027 വരെ പി.വി. അബ്ദുൾ വഹാബിന് രാജ്യസഭയിൽ കാലാവധി ഉണ്ടെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാൻതന്നെയാണ് സാധ്യത.
യുഡിഎഫ് അധികാരത്തിൽ വന്നാൽ രാജ്യസഭാ സീറ്റ് നിലനിർത്താൻ യുഡിഎഫിനു കഴിയും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ അബ്ദുൾ വഹാബ് തയാറാകുമെന്ന തന്നെയാണ് സൂചന.
Kerala
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുരനധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടിൽ മുസ്ലിം ലീഗ് നിർമിക്കുന്ന 105 വീടുകളിൽ പ്രവൃത്തി പൂർത്തിയായ 51 എണ്ണത്തിന്റെ കൈമാറ്റം നടത്തി.
പ്രോജക്ട് സൈറ്റിൽ ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് വീടുകളുടെ രേഖകളും താക്കോലും ഗുണഭോക്തൃ കുടുംബങ്ങൾ ഏറ്റുവാങ്ങി. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
Kerala
മലപ്പുറം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡൽഹി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് കുഞ്ഞാലിക്കുട്ടി ഞായറാഴ്ച ഡൽഹി യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സാഹചര്യത്തിലാണ് ഡൽഹി യാത്ര അവസാന നിമിഷം റദ്ദാക്കിയത്.
ഫെബ്രുവരി 25ന് രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസ പദ്ധതിയിൽ കോണ്‍ഗ്രസ് നിര്‍മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടുന്നതിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. ഇതിനിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.
കോണ്‍ഗ്രസുമായുള്ള സീറ്റ് കൈമാറ്റത്തിന്റെ വേഗം കൂട്ടി സ്ഥാനാർഥി പ്രഖ്യാപനവും കഴിവതും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് ലീഗിന്റെ നിലപാട്.
Kerala
കൊച്ചി: കളമശേരി മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർഥിയായി വീണ്ടും അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനും മുന്നേ കളമശേരി മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് അബ്ദുൾ ഗഫൂർ. പ്രതിപ ക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്രയ്ക്ക് മുന്നേ അബ്ദുൾ ഗഫൂർ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചുകഴിഞ്ഞു.
യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കളമശേരിയിൽ കഴിഞ്ഞ തവണ പി. രാജീവ് വിജയച്ചത് 10,850 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. വീണ്ടും ഭരണം പിടിക്കാൻ നിയമമന്ത്രിയായ പി. രാജീവ് വികസന മുന്നേറ്റ ജാഥ നടത്തി മണ്ഡലത്തിൽ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നു.
എൽഎഡിഎഫിന്റെ മധ്യമേഖല ജാഥയ്ക്ക് മുന്നേ രാജീവ് പ്രചാരണം ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ പലയിടത്തും പി. രാജീവ് ‘ഒപ്പം’ പദ്ധതികളിലൂടെ അടക്കം നടപ്പാക്കിയ വികസനങ്ങളുടെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാജീവ് മത്സരിക്കുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല.
Kerala
തലശേരി: പറ്റാവുന്നിടത്തൊക്കെ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്കു തലശേരിയല് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാബറി മസ്ജിദ് പൊളിച്ച സംഭവം തൊട്ട് ഭൂരിപക്ഷ -ന്യൂനപക്ഷ സമുദായങ്ങളുടെ ഐക്യത്തിനായി യുഡിഎഫ് നിലകൊണ്ടപ്പോള്‍ സിപിഎം വര്‍ഗീയ പാര്‍ട്ടികളുടെ ചുവടുപിടിച്ച് വര്‍ഗീയത പ്രചരിപ്പിക്കുകയാണു ചെയ്തത്.
പുതുയുഗ യാത്ര പ്രതിപക്ഷത്തിന്റെ യാത്രയല്ല, ദീര്‍ഘ വീക്ഷണത്തോടെയുള്ള പുതിയ കേരളം വീണ്ടെടുക്കാനുള്ള യാത്രയാണിതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവച്ചിട്ടാണ് അടുത്ത മാസം കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കണ്ണൂരിലെ പുതുയുഗ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും സമാധാനാന്തരീക്ഷം തകർന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളം പഴയ ബിഹാറായി മാറുകയാണോയെന്ന് ചോദിച്ച വി.ഡി. സതീശൻ തിരുവല്ലയിലെ സ്പാ പീഡനക്കേസിലും പ്രതികരിച്ചു. ഇത്തരം ക്രൂരകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും അദ്ദേഹം ആരാഞ്ഞു.
മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നും ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കൈയടക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ലീഗിനെതിരെ പറയുന്നത് ആർക്കെതിരെയെന്നത് സാമാന്യബുദ്ധികൊണ്ട് മനസിലാകുമെന്നും സതീശൻ വ്യക്തമാക്കി.
ലീഗ് നിലനിൽക്കേണ്ടത് മതേതര വിശ്വാസികളുടെ ആവശ്യമാണെന്നും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു ഡിഎഫിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫിൽ മുസ്ലിംലീഗ് 25 സീറ്റിൽ മത്സരിക്കാൻ ഉഭയകകക്ഷി ചർച്ചകളിൽ ധാരണ.
കഴിഞ്ഞ തവണ രണ്ടു സ്വതന്ത്രൻമാരെ മത്സരിപ്പിച്ച സീറ്റുകളിൽ ഇത്തവണയും പൊതു സ്വതന്ത്രൻമാരാകും മത്സരിക്കുക. എന്നാൽ, എറണാകുളം കളമശേരി കോണ്‍ഗ്രസിന് വിട്ടു നൽകി പകരം സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ ധാരണയായിട്ടില്ലെന്നാണ് വിവരം.
കൊല്ലത്തെ സീറ്റിലും ആർഎസ്പിയും കോണ്‍ഗ്രസുമായുള്ള ചർച്ചകൾക്കു ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.
കേരള കോണ്‍ഗ്രസുമായുള്ള രണ്ടാംഘട്ട ചർച്ചകൾ ഇനിയും നടന്നിട്ടില്ല. ആദ്യഘട്ട ചർച്ചയിൽ വിജയസാധ്യതയുള്ള ആറു സീറ്റുകൾ നൽകാമെന്നായിരുന്നു കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന ആവശ്യമായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് ഉന്നയിച്ചിരുന്നത്.
Kerala
കോഴിക്കോട്: ഉമർ ഫൈസി മുക്കത്തിന് ഉഗ്ര ശാസന. പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് ഉമർ ഫൈസി മുക്കത്തിന് ശാസനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയത്. പ്രസ്താവന അപമര്യാദയാണെന്ന് മുതിർന്ന മുശാവറ അംഗങ്ങൾ പറഞ്ഞു.
പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണം അല്ലാത്തതാണെന്നും മുശാവറ അംഗങ്ങൾ വ്യക്തമാക്കി. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയോട് ഉമർ മുസ്ലിയാർ എന്നിവരാണ് ഉഗ്ര ശാസനയുമായി രംഗത്തെത്തിയത്.
ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും മോശം പരാമർശങ്ങൾക്ക് പരിഹാരം ചെയ്യണമെന്നും ഉമർ ഫൈസി മുക്കത്തിന് താക്കീത് നൽകി. അതേസമയം, പാണക്കാട് തങ്ങൾമാർക്കുണ്ടായ പ്രയാസത്തിൽ സമസ്ത ദുഃഖം രേഖപ്പെടുത്തി.
പാണക്കാട് തങ്ങൾമാർക്കെതിരെ രൂക്ഷ വിമർശനമാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നുംബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
Kerala
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. ജില്ല ലീഗ് ഓഫീസിൽ പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സുജയെ സ്വീകരിച്ചു.
30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേർന്നത്. മൂന്നു തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു സുജ. കൂടാതെ, മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
അതേസമയം, സിപിഎമ്മിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നും ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്കു വന്നതെന്നും സുജ പറഞ്ഞു. കേരളത്തിൽ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുകയാണെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. കൊല്ലം ജില്ലയിൽനിന്നു സിപിഎം വിടുന്ന രണ്ടാമത്തെ പ്രമുഖ വനിത നേതാവാണ് സുജ. കഴിഞ്ഞയാഴ്ച കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നിരുന്നു.
Sports
തിരുവനന്തപുരം: മലപ്പുറത്തും കാസർഗോഡും തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ വർഗീയ പരാമർശം നടത്തിയിട്ടില്ല.രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണ് പറഞ്ഞ്.
അത് ചിലർ വളച്ചൊടിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്ലിം ലീഗ് ജയിക്കുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ബിജെപി വിജയിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്റെ ഭാവിക്ക് അപകടമാണെന്നാണ് താൻ ഉദ്ദേശിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര വർഗീയത പ്രചരിപ്പിക്കുന്നവർ വിജയിക്കുന്ന അപകടമാണ് ചൂണ്ടിക്കാട്ടിയത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ആരും അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗ് വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ലീഗിന്റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണെന്നും സജി ചെറിയാൻ പറഞ്ഞു.
മലപ്പുറത്ത് ജയിച്ചവരുടെ പട്ടിക നോക്കിയാൽ മതി. മുസ്ലീം ലീഗ് ഉയർത്തുന്ന ധ്രുവീകരണം ആർക്കും മനസിലാവില്ലെന്ന് കരുതരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഎസ്എസ്-എസ്എൻഡിപി സഹകരണം സിപിഎം സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഭാഗമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. അസുഖമായി കിടന്നപ്പോഴാണ് എൻഎസ്എസ് ജനറൻ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ പോയതെന്ന് സതീശൻ പറഞ്ഞ വേദി ഉചിതമായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തി കൈയടി നേടാനാണ് സതീശൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്കു കൊണ്ടുവരാനായി തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗികമായി ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. അർധസമ്മതംകൊണ്ട് ഒന്നും നടക്കില്ല. ഫോർമുല വച്ചുള്ള ചർച്ച ആരുമായും നടന്നിട്ടില്ല. തദ്ദേശ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വലിയ വിജയത്തെ തുടർന്ന് യുഡിഎഫാണ് ഇനിയെന്ന ചിന്ത നിലനിൽക്കുന്നുണ്ട്.
അതേസമയം പല പാർട്ടികളും യുഡിഎഫിനോടുള്ള നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ കക്ഷികൾ വരുന്ന ട്രെൻഡുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്ന ആരുമായും യോജിക്കാമെന്നത് താൻ വിശാലാർഥത്തിൽ പറഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Kerala
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ രംഗത്ത്. ജമാഅത്തെ ഇസ്ലാമി സമം മുസ്ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞു നടക്കുന്നത് മനസിലാക്കാം. ലീഗ് അത് പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണെന്നും ജലീൽ ചോദിച്ചു.
ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അതിനർഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുതെന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിന്റെ പ്രതികരണമെന്നും ജലീൽ ചോദിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു കെ.ടി. ജലീൽ എംഎൽഎ വിമർശനവുമായി രംഗത്തെത്തിയത്. കേരള മുസ്ലിം സമൂഹത്തിന്റെ രണ്ട് ശതമാനം പോലും പ്രാതിനിധ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. സ്വന്തം പത്രവും ചാനലും കാട്ടിയാണ് അവർ ‘പോക്കാച്ചിത്തവള ചമയുന്നതെന്നും ജലീൽ കുറിച്ചു.
ജമാഅത്തെ ഇസ്ലാമിക്കാരൻ എന്നു പറഞ്ഞാൽ അതിന്റെ പച്ചമലയാളത്തിലുള്ള അർഥം, അയാൾ സുന്നി മുസ്ലിമോ, മുജാഹിദ് മുസ്ലിമോ, തബ്ലീഗ് ജമാഅത്തുകാരനായ മുസ്ലിമോ അല്ല എന്നാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
സുന്നികളെയും മുജാഹിദുകളെയും തബ്ലീഗുകാരെയും ജമാഅത്തെ ഇസ്ലാമിക്ക് പതിച്ചു കൊടുക്കാൻ ലീഗ് ശ്രമിക്കരുത്. ലീഗിന്റെ ’പാൻമുസ്ലിം' ചിന്ത സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ തകർക്കാൻ ലക്ഷ്യംവച്ച് ജമാഅത്തെ ഇസ്ലാമി മെനഞ്ഞതാണെന്നും അത് ലീഗ് ഏറ്റെടുക്കരുതെന്നും ജലീൽ കൂട്ടിച്ചേർത്തു.
Kerala
ആലങ്ങാട്: മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. ജന്മനാടായ ആലങ്ങാട്ടെ മണ്ണിൽഇനി അന്ത്യവിശ്രമം.
ഇന്നലെ രാവിലെ ആലങ്ങാട് ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ കബറടക്കം നടത്തിയത്.
സംസ്ഥാന സർക്കാരിന്റ പ്രതിനിധിയായി മന്ത്രി പി. രാജീവ് അന്തിമോപചാരം അർപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.
District News
മലപ്പുറം: ജില്ലയോട് ആരോഗ്യവകുപ്പ് അവഗണന തുടരുകയാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സമരസംഗമം പ്രഖ്യാപിച്ചിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന പ്രതികരണവുമായി സിപിഎം രംഗത്തുവന്നതോടെ പുതിയ വിവാദം. ഡിഎംഒ ഓഫീസിന് മുന്നിൽ നാളെയാണ് ലീഗ് സമര സംഗമം. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും.
സർക്കാർ മഞ്ചേരി മെഡിക്കൽ കോളജിനോട് കാണിക്കുന്ന വിവേചനത്തിനെതിരേ മഞ്ചേരിയിൽനിന്ന് മലപ്പുറത്തേക്ക് ലീഗ് ലോംഗ് മാർച്ച് നടത്തിയിരുന്നു. അതിന് ശേഷം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടില്ലെങ്കിലും താത്കാലിക ആശ്വാസനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
സ്പെഷലിസ്റ്റ് ഡോക്ടർമാർ കുറവ്/
എന്നാൽ സംസ്ഥാനത്ത് 204 സ്പെഷലിസ്റ്റ് ഡോക്ടർമാരെ പുതുതായി നിയമിച്ചപ്പോൾ നാലുപേരെ മാത്രമാണ് മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത്. ഇതോടെയാണ് മുസ്ലിം ലീഗ് വീണ്ടും സമരരംഗത്തിറങ്ങാൻ തീരുമാനിച്ചത്. ജില്ലയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളും മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികളും സമരസംഗമത്തിൽ പങ്കെടുക്കും. അതേസമയം ലീഗ് നീക്കത്തിനെതിരേ ശക്തമായ പ്രതികരണമാണ് സിപിഎം ജില്ലാ നേതൃത്വത്തിൽനിന്നുണ്ടായത്.
ജില്ലയിലെ ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന യുഡിഎഫ് പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.
ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് എക്കാലവും കരുത്തേകിയത് ഇടതുപക്ഷ സർക്കാരുകളാണെന്നാണ് പ്രതികരണം. സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരില്ലാത്ത സ്ഥലങ്ങളിലാണ് ഇപ്പോൾ ഡോക്ടർമാരെ നിയമിച്ചിരിക്കുന്നത്. ഇതു മറച്ചുവച്ചാണ് വ്യാജ പ്രചാരണമെന്ന് നേതാക്കൾ പറഞ്ഞു.
ആരോപണം വസ്തുതാവിരുദ്ധം
ആശുപത്രികളിൽ തസ്തിക അനുവദിച്ചില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ ഒന്‍പതര വർഷത്തിനകം ആരോഗ്യമേഖലയിൽ 473 തസ്തികകളാണ് അനുവദിച്ചത്. ആരോഗ്യവകുപ്പിൽ 434ഉം ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ 39ഉം തസ്തിക അനുവദിച്ചു. മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജായി പ്രഖ്യാപിച്ച് ഇറങ്ങിപ്പോവുകയാണ് യുഡിഎഫ് സർക്കാർ ചെയതതത്.
എൽഡിഎഫ് സർക്കാരാണ് മെഡിക്കൽ കോളജ് നിലവാരത്തിലേക്ക് ആശുപത്രിയെ ഉയർത്തിയത്. ജില്ലയിൽ 85 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും 15 സിഎച്ച്സികളെ ബ്ലോക്ക് കടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തി. ഇവിടങ്ങളിൽ 216 തസ്തിക സൃഷ്ടിച്ചു. ആശുപ്രതികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 563 കോടി രൂപയാണ് അനുവദിച്ചത്.
യുഡിഎഫ് സർക്കാരിൽ മന്ത്രിമാരും ഭൂരിഭാഗം എംഎൽഎമാരും ജില്ലയിൽനിന്നുണ്ടായിട്ടും ആരോഗ്യ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.
എംപിമാർ കാലങ്ങളായി ലീഗുകാരാണ്. കേന്ദ്രത്തിൽ സ്വന്തം സർക്കാരുണ്ടായ കാലത്തുപോലും ആരോഗ്യമേഖലയിൽ ജില്ലയിൽ ഇടപെടാൻ മുസ്ലിം ലീഗിനായിട്ടില്ലെന്നും സിപിഎം നേതൃത്വം ആരോപിച്ചു.
Kerala
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രധാനമായും മലബാറിലെ മുസ്ലിം സമുദായത്തിന്റെ പാര്‍ട്ടിയായി അറിയപ്പെടുമ്പോള്‍ മധ്യ കേരളത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്.
മധ്യ കേരളത്തിലെ ലീഗിന്റെ മുഖം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇബ്രാഹിം കുഞ്ഞ് വികസനത്തിന്റെയും വിവാദങ്ങളുടെയും നേതാവ് കൂടിയായിരുന്നു. 2004-2005-ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് ആരോപണങ്ങളെ തുടര്‍ന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടതും ഇബ്രാഹിം കുഞ്ഞായിരുന്നു.
പിന്നീട് 2011-16 കാലഘട്ടത്തില്‍ (ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍) പൊതുമരാമത്ത് വകുപ്പ് മന്ത്രിയായപ്പോള്‍ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച പല വികസന പ്രവര്‍ത്തനങ്ങളും ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചു.
പാലാരിവട്ടം ഫ്ലൈ ഓവര്‍ അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ 2020-ല്‍ അറസ്റ്റ് ചെയ്തപ്പോള്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന് ലീഗിന്റെ പിന്തുണ ഉറപ്പാക്കി.
2001 മുതല്‍ 2011 വരെ മട്ടാഞ്ചേരി മണ്ഡലത്തിലും 2011 മുതല്‍ 2021 വരെ കളമശേരി മണ്ഡലത്തിലും എംഎല്‍എയായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിന്റെ വികസന നായകന് കൂടിയായിരുന്നു.
2011-16-ല്‍ പൊതുമരാത്ത് മന്ത്രിയായിരിക്കെ കേരളത്തിലാകമാനം 227 പാലങ്ങളാണ് ഇബ്രാഹിം കുഞ്ഞ് നിര്‍മിച്ചത്. ഇതില്‍ 28 എണ്ണം എറണാകുളത്താണ്. സംസ്ഥാന ഹൈവേകളുടെ വികസനം, ദേശീയപാതകള്‍ വീതികൂട്ടല്‍ എന്നിങ്ങനെയുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ മധ്യ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരുന്നു ഇബ്രാഹിം കുഞ്ഞ്.
ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗവും, കേരള മുസ്ലിം എജ്യൂക്കേഷന്‍ അസോസിയേഷനുകളുടെ വൈസ് പ്രസിഡന്റ്, സി.എച്ച്. മുഹമ്മദ് കോയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി ചെയര്മാന്, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സിന്‍ഡിക്കേറ്റ് അംഗം, എറണാകുളത്തെ വ്യാവസായിക മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ ചെയര്‍പേഴ്സണ്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലീം യൂത്ത് ലീഗ്, മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നിവയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ മുസ്ലീം സമുദായത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ശ്രദ്ധ നല്കി.
എന്നിരുന്നാലും പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് പോലെയുള്ള വിവാദങ്ങളും അറസ്റ്റും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. 2020-ല്‍ മള്‍ട്ടിപ്പിള്‍ മൈലോമ കാന്‍സര്‍ ബാധിച്ചതിനാല്‍ 2021 തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചില്ല.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, കളമശേരി എന്നിവടങ്ങളില്‍ 140 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇബ്രാഹിം കുഞ്ഞ് പൂര്‍ത്തീകരിച്ചത്.
ഗോശ്രീ ഐലന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി പോലെയുള്ള പ്രധാന പ്രോജക്ടുകളിലും സജീവമായ ഇടപെടലുകള്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്.